ജയ്സണ്‍ ആറ്റുവയുടെ കാവൽ ഭടൻ യൂട്യൂബിൽ തരംഗമാകുന്നു
Friday, January 27, 2017 8:25 AM IST
ന്യൂഡൽഹി: ജയ്സണ്‍ ആറ്റുവയുടെ കാവൽ ഭടൻ എന്ന കവിത യൂട്യൂബിൽ തരംഗമാകുന്നു. മാതൃരാജ്യത്തിന്‍റെ അതിർത്തി കാക്കുന്ന കാവൽ ഭടൻ, സ്വന്തം ജീവൻ ബലി കൊടുത്തും രാജ്യത്തെ ശത്രുക്കളിൽ നിന്നും സംരക്ഷിച്ചു നിർത്തുവാൻ രാപകലില്ലാതെ സേവനമനുഷ്ഠിക്കുന്ന പട്ടാളക്കാരെ ഓഗസ്റ്റ് 15 നും ജനുവരി 26 നും മാത്രം ഓർക്കുകയും പിന്നെ യുദ്ധങ്ങളിലെ മുറിവേൽക്കപ്പെടുന്നവരുടെ അല്ലെങ്കിൽ മരിച്ചു പോകുന്നവരുടെ പട്ടികകളിൽ മാത്രം ഒതുക്കുന്ന അല്ലെങ്കിൽ മറവിയിലേക്ക് തള്ളിയിടുന്ന ഇക്കാലത്ത് സൈനികന്‍റെ ത്യാഗങ്ങളെയും പ്രവർത്തികളെയും സ്നേഹത്തോടെ ഓർക്കുവാനും അവരുടെ ദേശ സ്നേഹത്തിന്‍റെ പേരിൽ അഭിമാനിക്കാനും കാവൽ ഭടൻ എന്ന കവിത നിമിത്തമാകുന്നു.

ബഹറിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്സണ്‍ ആറ്റുവയും കൂട്ടുകാരും ചേർന്നൊരുക്കിയ ഈ ദൃശ്യ ശ്രാവ്യ അനുഭവം യൂട്യൂബിൽ റിലീസ് ചെയ്തു കുറഞ്ഞ സമയത്തിനുള്ളിൽ ഹിറ്റ് ചാർട്ടിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നു. നാടക നടനും ഗാന രചയിതാവും നടനുമൊക്കെയായ ജയ്സണ്‍ ആറ്റുവ രക്ത സാക്ഷി എന്ന ഹിറ്റ് ഗാനമടക്കം അനേകം ഗാനങ്ങൾക്കു രചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്.

യൂ ട്യൂബ് ലിങ്ക് : https://youtu.be/1h_7hDEgs0E