കനത്ത മൂടൽ മഞ്ഞ്; ഡൽഹിയിൽ ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെട്ടു
Monday, January 30, 2017 2:49 AM IST
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് കാരണം ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെട്ടു. 90 വിമാനങ്ങളും 28 ട്രെയിൻ സർവീസുകളും വൈകുന്നു. ഒരു ട്രെയിൻ റദ്ദാക്കിയിട്ടുണ്ട്.

മൂടൽ മഞ്ഞു കാരണം ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ റണ്‍വേയിൽ ഇറങ്ങാൻ വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടില്ല. ഡൽഹിയുടെ പ്രധാന സ്ഥലങ്ങളിൽ എല്ലാം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.