പോത്തിൻപുറമേറി പ്രതിഷേധം; ജെല്ലിക്കെട്ടിനു പിന്നാലെ കംബളയും പുകഞ്ഞുതുടങ്ങുന്നു
Wednesday, February 1, 2017 9:59 AM IST
ബംഗളുരു: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സമരത്തിന്‍റെ വിജയത്തിനു ശേഷം കർണാടകയും സമാന സമരത്തിന് കോപ്പുകൂട്ടുന്നു. പരന്പരാഗത കാളയോട്ട മത്സരമായ കംബളയുടെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വിവിധ കന്നഡസംഘടനകൾ സമരത്തിനൊരുങ്ങുകയാണ്. ഇവർക്കു പിന്തുണയുമായി രാഷ്ട്രീയപാർട്ടികളും രംഗത്തെത്തിയതോടെ വരുംദിവസങ്ങളിൽ തമിഴ്നാട് മാതൃകയിൽ സംസ്ഥാനത്തും സമരം ശക്തമാകും. കോളജ്, സ്കൂൾ വിദ്യാർഥികളും കർണാടക സിനിമാ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സമരരംഗത്തുണ്ട ്. മംഗളൂരുവിലെ ഹന്പൻകട്ടയിലാണ് സമരം ശക്തിപ്രാപിക്കുന്നത്. സർക്കാർ ഉടൻതന്നെ വിഷയത്തിൽ ഇടപെടണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു.

കന്നഡ ഒക്കൂട്ടയുടെ നേതൃത്വത്തിൽ വിവിധ കന്നഡ സംഘടനകൾ ഫെബ്രുവരി 18ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട ്. കംബളയുടെ വിലക്ക് പിൻവലിച്ചുകൊണ്ട ് ഓർഡിനൻസ് പുറപ്പെടുവിക്കുക, മഹാദായി, കലസ- ബന്ദൂരി തർക്കങ്ങൾക്ക് ഉടൻ പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബന്ദ് നടത്തുന്നതെന്ന് കന്നഡ ഒക്കൂട്ട നേതാവ് വട്ടാൽ നാഗരാജ് അറിയിച്ചു. കർണാടകയുടെ താത്പര്യങ്ങൾ കേന്ദ്രസർക്കാർ കണ്ട ില്ലെന്നു നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജെല്ലിക്കെട്ട് വിഷയത്തിൽ പ്രതിഷേധമുണ്ട ായപ്പോൾ പ്രധാനമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ പിന്തുണ അറിയിച്ചു. എന്നാൽ, കർണാടകയുടെ കാര്യം വന്നപ്പോൾ പ്രധാനമന്ത്രിയോ സംസ്ഥാനത്തെ എംപിമാരോ പ്രതികരിക്കുന്നില്ലെന്നും വട്ടാൽ നാഗരാജ് ആരോപിച്ചു. ബന്ദിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലെയും ഡപ്യൂട്ടി കമ്മീഷണർമാരുടെ ഓഫീസുകൾ ഘെരാവോ ചെയ്യാനും പ്രതിഷേധക്കാർ തീരുമാനിച്ചിട്ടുണ്ട ്.

പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ന് കംബള അനുകൂലികൾ മൈസൂർ ബാങ്ക് സർക്കിളിൽ നിന്ന് ഫ്രീഡം പാർക്ക് വരെ മാർച്ച് സംഘടിപ്പിക്കും. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി ഒന്നു മുതൽ സമരം നടത്തുമെന്ന് കംബള അനുകൂലസംഘടനകളായ ഓർഗനൈസേഴ്സ് രാജധാനി കന്പള ക്രിയാശീലത സമിതിയും തുളു കൂട്ടയും അറിയിച്ചു. കംബള തങ്ങളുടെ ആചാരങ്ങളുടെ ഭാഗമാണെന്നും ഇതിനായുള്ള പോത്തുകളെ സ്വന്തം മക്കളെപ്പോലെയാണ് പരിപാലിക്കുന്നതെന്നും തങ്ങളുടെ സംസ്കാരം മുറുകെപ്പിടിക്കാൻ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.