ഭിന്നശേഷിക്കാർക്കായി ചാവറ ഫെസ്റ്റ് 2017 സംഘടിപ്പിച്ചു
Thursday, February 2, 2017 6:40 AM IST
ബംഗളൂരു: ഭിന്നശേഷിക്കാർക്കു വേണ്ട ിയുള്ള സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട ് ധർമാരാം ക്രൈസ്റ്റ് സ്പെഷൽ സ്കൂളിൽ ചാവറ ഫെസ്റ്റ് 2017 സാംസ്കാരികമേള ഇന്നലെ സംഘടിപ്പിച്ചു. ബംഗളൂരുവിലെ പത്തോളം സ്കൂളുകൾ പരിപാടിയിൽ പങ്കെടുത്തു. സമാപനസമ്മേളനത്തിൽ ധർമാരാം റെക്ടർ റവ.ഡോ. തോമസ് ഐക്കര സിഎംഐ അധ്യക്ഷത വഹിച്ചു. സ്പെഷൽ ഒളിന്പിക് ചാന്പ്യൻ ലിസ്ബ ദീപക്കിനെ ചടങ്ങിൽ ആദരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.