ബം​ഗ​ളൂ​രു​വി​ലെ എ​ടി​എ​മ്മി​ൽ മ​ല​യാ​ളി യു​വ​തി​യെ വെട്ടിയ പ്ര​തി പി​ടി​യി​ൽ
Saturday, February 4, 2017 8:52 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ എ​ടി​എം കൗ​ണ്ട​റി​ല്‍ മ​ല​യാ​ളി യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. പ്ര​തി മ​ദു​ക​ർ റെ​ഡ്ഡി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ മ​ദ​ന​പ്പ​ള്ളി​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ ബം​ഗ​ളൂ​രു പോ​ലീ​സ് ഇ​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

2013 ന​വം​ബ​ർ 19 രാ​വി​ലെ ഏ​ഴി​ന് ബം​ഗ​ളൂ​രു ന​ഗ​ര ഹൃ​ദ​യ​ത്തി​ലെ അ​ൾ​സൂ​ര്‍ ഗേ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം മി​ഷ​ന്‍ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍​നാ​യ​രു​ടെ മ​ക​ള്‍ ജ്യോ​തി ഉ​ദ​യ് (38) ആ​ണ് അ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്ക് മാ​നേ​ജ​രാ​ണ് ജ്യോ​തി. വെ​ട്ടേ​റ്റ് ത​ല​യോ​ട്ടി പി​ള​ര്‍​ന്ന് ര​ക്തം​വാ​ര്‍​ന്ന് മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ജ്യോ​തി എ​ടി​എം കൗ​ണ്ട​റി​ല്‍ കി​ട​ന്നു. പു​റ​ത്തേ​ക്ക് ര​ക്ത​മൊ​ഴു​കു​ന്ന​ത് ക​ണ്ട സ്കൂ​ള്‍​വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ജ്യോ​തി​യു​ടെ ജീ​വ​ന് ര​ക്ഷ​ക​രാ​യ​ത്.

ജ്യോ​തി​യെ വെ​ട്ടി​യ അ​ക്ര​മി ക​ത്തി​യി​ല്‍ പു​ര​ണ്ട ര​ക്തം കൈ​കൊ​ണ്ട് തു​ട​ച്ച് വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് എ​ടി​എ​മ്മി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ക്ര​മി​യു​ടെ വെ​ട്ടേ​റ്റ ജ്യോ​തി​യു​ടെ ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം പ​ക്ഷാ​ഘാ​ത​ത്താ​ൽ ത​ള​ര്‍​ന്നു പോ​യി​രു​ന്നു.