വേ​ന​ലി​ൽ പ​വ​ർ​ ക​ട്ട് ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി
Tuesday, February 7, 2017 8:22 AM IST
ബം​ഗ​ളൂ​രു: വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ ക​ർ​ണാ​ട​ക അ​ടു​ത്ത വേ​ന​ലി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​വ​ർ​ക​ട്ട് ഉ​ണ്ടാ​കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഉൗ​ർ​ജ​മ​ന്ത്രി ഡി. ​ശി​വ​കു​മാ​ർ. സം​സ്ഥാ​ന​ത്തി​ന് 20 ശ​ത​മാ​നം അ​ധി​ക വൈ​ദ്യു​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ലെ വൈ​ദ്യു​തി ഉ​പ​യോ​ഗം പ്ര​തി​ദി​നം 195 മി​ല്യ​ണ്‍ യൂ​ണി​റ്റ് ആ​യി​രി​ക്കേ പ്ര​തി​ദി​നം 200- 230 മി​ല്യ​ണ്‍ യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന സം​സ്ഥാ​ന​ത്തി​ന് കൊ​ടും​വേ​ന​ലി​ലും എ​ങ്ങ​നെ​യാ​ണ് അ​ധി​ക​വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന ചോ​ദ്യ​മു​യ​രു​ന്നു​ണ്ട്.