റ​ക്കോ​ൾ​ഡ് വാ​ട്ട​ർ ഹീ​റ്റ​റു​ക​ൾ വി​പ​ണി​യി​ൽ
Wednesday, February 8, 2017 7:23 AM IST
ബം​ഗ​ളൂ​രു: അ​റി​സ്റ്റ​ണ്‍ തെ​ർ​മോ ഇ​ന്ത്യ നി​ർ​മി​ച്ച റ​ക്കോ​ൾ​ഡ് വാ​ട്ട​ർ ഹീ​റ്റ​ർ വി​പ​ണി​യി​ലേ​ക്ക്. ഇ​റ്റാ​ലി​യ​ൻ ഡി​സൈ​ന​ർ അ​ബ​ർ​ട്ടോ രൂ​പ​ക​ല്പ​ന ചെ​യ്ത ആ​ൻ​ഡ്രി​സ് വാ​ട്ട​ർ ഹീ​റ്റ​റു​ക​ളാ​ണ് വി​പ​ണി​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്.

മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ശേ​ഷി​യും രൂ​പ​ഘ​ട​ന​യി​ൽ മ​നോ​ഹാ​രി​ത​യു​ള്ള​തു​മാ​യ ഈ ​വാ​ട്ട​ർ ഹീ​റ്റ​ർ കു​റ​ഞ്ഞ ചെല​വി​ൽ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​വാ​ൻ ഉ​ത​കു​ന്ന​താ​ണെ​ന്ന് അ​റി​സ്റ്റ​ണ്‍ തെ​ർ​മോ ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി. ​രാ​മ​നാ​ഥ് ബം​ഗ​ളൂ​രു​വി​ൽ പ​റ​ഞ്ഞു. 10, 15, 25 ലി​റ്റ​ർ ശേ​ഷി​യു​ള്ള വാ​ട്ട​ർ ഹീ​റ്റ​റു​ക​ളാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. 7630 രൂ​പ​യാ​ണ് വി​ല.