മതബോധന ക്ലാസുകൾ ആരംഭിച്ചു
Wednesday, February 8, 2017 7:42 AM IST
മെൽബണ്‍: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ നാലു വർഷമായി നടത്തിവരുന്ന മതബോധന ക്ലാസുകൾ രണ്ടു മാസത്തെ വേനൽ അവധിക്കുശേഷം ഫെബ്രുവരി അഞ്ചിന് രണ്ടു സെന്‍ററുകളിലായി വീണ്ടും പുനരാരംഭിച്ചു.

സെന്‍റ് പീറ്റേഴ്സ് ചർച്ച് ക്ലയിറ്റനിൽ ചാപ്ലിൻ ഫാ. തോമസ് കുന്പുക്കലും സെന്‍റ് മാത്യൂസ് ചർച്ച് ഫോക്നറിൽ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയും വിശുദ്ധ കുർബാനക്കുശേഷം എല്ലാ കുട്ടികൾക്കുവേണ്ടിയും പ്രത്യേകം പ്രാർഥന നടത്തുകയും അടുത്ത ഒരു വർഷത്തേയ്ക്ക് എല്ലാവിധ ഭാവുകങ്ങൾ നേരുകയും ചെയ്തു. അതോടൊപ്പം കഴിഞ്ഞ വർഷം ടോപ് സ്കോറർ ആയവരെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

റിപ്പോർട്ട്: സോളമൻ ജോർജ്