ഡൽഹി മലങ്കര ഓർത്തഡോക്സ് സഭക്ക് പുതിയ മാനേജിംഗ് കമ്മിറ്റി
Saturday, February 11, 2017 4:02 AM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ചർച്ച് ഡൽഹി രൂപത പുതിയ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ഡൽഹി ഭദ്രാസനാധിപൻ ഡോ. യോഹന്നാൻ മാർ ദിമിത്രിയോസിന്‍റെ നേതൃത്വത്തിൽ സാം വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പ, ഡയോസിസ് സെക്രട്ടറി സക്കറിയ റന്പാൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി അലക്സാണ്ടർ ഡാനിയേൽ ഐപിഎസ്, കെ.ജി. നൈനാൻ (യുഎഇ), എം.ജി. മുത്തൂറ്റ്, ഫാ. പോൾ തോമസ്, ഫാ. സജി യോഹന്നാൻ, ഷാജി പോൾ എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്