ചന്ദനക്കടത്തുകാർക്കു നേരെ വെടിവയ്പ്പ്; ഒരാൾ മരിച്ചു
Monday, February 13, 2017 7:21 AM IST
മൈസൂരു: വനപാലകരുടെ വെടിയേറ്റ് ചന്ദനക്കടത്തുകാരൻ കൊല്ലപ്പെട്ടു. മൈസൂരുവിലെ കുവേംപുനഗർ, രാമകൃഷ്ണനഗർ, ലിംഗംബുധിപാളയ മേഖലകൾക്കു സമീപമുള്ള വനത്തിൽ ലിംഗാംബുധി തടാകക്കരയിൽ ഇന്നലെ പുലർച്ചെ മൂന്നരയ്ക്കും അഞ്ചിനുമിടയിലായിരുന്നു സംഭവം. രാത്രി സംഘാംഗങ്ങൾക്കൊപ്പം ചന്ദനം മുറിക്കുന്നതിനിടെയാണ് ഇയാൾക്കു വെടിയേറ്റതെന്ന് വനപാലകർ അറിയിച്ചു. എട്ടു മുതൽ പത്തു പേർ വരെ സംഘത്തിലുണ്ട ായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇയാൾക്കു വെടിയേറ്റതോടെ സംഘാംഗങ്ങൾ ചന്ദനക്കഷണങ്ങളുമായി രക്ഷപെട്ടു. എച്ച്.ഡി. കോട്ടെ സ്വദേശിയായ ശങ്കർ എന്നയാളാണ് മരിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

ചന്ദനക്കടത്തുസംഘം തടാകക്കരയിലെ വേലി മുറിച്ചാണ് വനത്തിൽ പ്രവേശിച്ചതെന്ന് പോലീസും വനംവകുപ്പ് അധികൃതരും അറിയിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന രണ്ട ് അറക്കവാളുകൾ, ടാർപോളിൻ സഞ്ചികൾ, രണ്ട ് ഉളികൾ, വടിവാൾ, കഠാരകൾ എന്നിവയും ഇവരുടെ പക്കലുണ്ട ായിരുന്നു. രാത്രിയിൽ പട്രോളിംഗ് നടത്തിയിരുന്ന വാച്ചർമാരായ മഞ്ജു, നഞ്ജുണ്ട , ചിക്കണ്ണ എന്നിവരാണ് മരംമുറിക്കുന്ന ശബ്ദം കേട്ടത്. തുടർന്ന് സ്ഥലത്തേക്ക് എത്തിയ ഇവരെ ചന്ദനക്കടത്ത് സംഘം ആയുധങ്ങളുമേന്തി ഭീഷണിപ്പെടുത്തി. തുടർന്ന് സ്വയരക്ഷയ്ക്കായി വാച്ചർമാരിൽ ഒരാൾ സംഘത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ശങ്കറിനു വെടിയേറ്റതോടെ മറ്റുള്ളവർ ഓടിരക്ഷപെട്ടു. ഇതേത്തുടർന്ന് വാച്ചർമാർ പോലീസിനെയും ഉന്നത ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ തടാകത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചു. മുപ്പതോളം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട ്. ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ വി. കരികാലൻ, സിറ്റി പോലീസ് കമ്മീഷണർ ഡോ. എ. സുബ്രഹ്മണ്യേശ്വര റാവു, ഡിസിപിമാരായ ഡോ. എച്ച്.ടി. ശേഖർ, എൻ. രുദ്രമുനി, കൃഷ്ണരാജ എസിപി സി. മല്ലിക്, വിരലടയാള വിഭാഗം എസിപി രാജശേഖർ, എസ്ഐ അപ്പാജി ഗൗഡ എന്നിവരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.

ലിംഗംബുധി തടാകക്കരയിൽ പുലിയിറങ്ങിയിട്ടുണ്ടെ ന്ന് ചന്ദനക്കടത്തുകാർ വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതു വിശ്വസിച്ച് പ്രദേശവാസികൾ ദിവസങ്ങളായി രാത്രിയിലും പുലർച്ചെയും വനമേഖലയിലേക്ക് കടന്നിരുന്നില്ല. ഇതു മുതലാക്കിയാണ് കള്ളന്മാർ ചന്ദനം കടത്തിയിരുന്നത്.