മെൽബണിൽ മലയാളി ഹൃദയാഘാതത്തെതുടർന്നു മരിച്ചു
Tuesday, February 14, 2017 6:29 AM IST
ക്രാൻബണ്‍: മെൽബണിൽ മലയാളി ഹൃദയാഘാതത്തെതുടർന്നു മരിച്ചു. മെൽബണ്‍ സൗത്തിലെ ക്ലയ്ഡിൽ താമസക്കാരനായ കൈനകരി ചേന്നങ്കരി മുണ്ടപ്പിള്ളിൽ ജോർജ് തോമസ് (57) ആണ് ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

2008 ലാണ് ജോർജും കുടുംബവും ന്യൂസിലൻഡിൽ നിന്നും മെൽബണിൽ എത്തിയത്. ഫാസ്റ്റ് വേ കൊറിയർ സർവീസ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു പരേതൻ. ക്ലൈയ്ഡിൽ ഉള്ള സെലൻഡ്രാ റൈസിലായിരുന്നു താമസം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതന്‍റെ ആത്മശാന്തിക്കായി ബുധനാഴ്ച വൈകുന്നേരം വസതിയിൽ (5, കിൽ മർ നോക്ക് അവന്യു) പ്രാർഥന ഉണ്ടായിരിക്കും.

ഭാര്യ കാന്പർവെൽ എപ്വർത്ത് ഹോസ്പിറ്റലിലെ നഴ്സായ ലീലാമ്മ. അങ്കമാലി മഞ്ഞപ്ര പുന്നയ്ക്കൽ കിലുക്കൻ കുടുംബാംഗമാണ്. മക്കൾ: ആൻ, അഞ്ജലി, ഡാനിയേൽ.