ബംഗളൂരു മലയാളി ഫോറം ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
Thursday, February 16, 2017 9:29 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറം യുവജന വിഭാഗത്തിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ചു ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജയനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ചന്ദ്രപ്പ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് കണ്‍വീനർ എസ്.എസ്. അർജുൻ, ബിഎംഎഫ് സെക്രട്ടറി മധു കലമാനൂർ, ഷാജി ആർ. പിള്ള, പ്രകാശ് തോമസ് എന്നിവർ പ്രസംഗിച്ചു. പ്രവീണ്‍, വി.കെ. ദിലീപ്, റോബർട്ട്, അശ്വതി, പി.ജെ. ജോജോ, സൈമണ്‍ തലക്കോടൻ, പ്രഫ. ബീന, ഡോ. മൃണാളിനി പത്മനാഭൻ, വസുന്ധര സന്തോഷ്, ടീന തോമസ് തുടങ്ങിയവർ ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നല്കി.