കൊളോണിൽ തിരുനാൾ കമ്മിറ്റി രൂപീകരണം 19ന്
Friday, February 17, 2017 9:59 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ സമൂഹത്തിന്‍റെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണം ഫെബ്രുവരി 19 ന് (ഞായർ) നടക്കും. വൈകുന്നേരം അഞ്ചിന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ ദേവാലയത്തിൽ ദിവ്യബലിയും തുടർന്നു നടക്കുന്ന പൊതുയോഗത്തിൽ വിവിധ കമ്മിറ്റികളും രൂപീകരിക്കും. ചടങ്ങിൽ പോയവർഷത്തെ പ്രസുദേന്തി ടോമി തടത്തിലിനേയും കുടുംബത്തെയും ആദരിക്കും.

ജൂലൈ എട്ട്, ഒന്പത് (ശനി, ഞായർ) തീയതികളിലാണ് തിരുനാളാഘോഷം. സമൂഹത്തിന്‍റെ മുപ്പത്തിയേഴാമത്തെ തിരുനാളാണ് ഇത്തവണ ആഘോഷിക്കുന്നത്. കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിലാണ് ആഘോഷപരിപാടികൾ. ആളൂർ സ്വദേശി ജോണി-അൽഫോൻസ അരിക്കാട്ട് കുടുംബമാണ് നടപ്പുവർഷത്തെ പ്രസുദേന്തി.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ചാപ്ളെയിൻ) 0221-629868, 0178 9353004, ജോണി അരിക്കാട്ട് (പ്രസുദേന്തി) 0221 96262399, 0178 6173184, ഡേവീസ് വടക്കുംചേരി (കോഓർഡിനേഷൻ കണ്‍വീനർ) 0221 5904183. Mail: [email protected].

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ