വൈസ്മെൻ പീനിയ ക്ലബ് ബസ് ഷെൽട്ടർ ഉദ്ഘാടനം
Saturday, February 18, 2017 6:52 AM IST
ബംഗളൂരു: വൈസ്മെൻ ഇന്‍റർനാഷണൽ പീനിയ ക്ലബിന്‍റെ കമ്യൂണിറ്റി സർവീസിന്‍റെ ഭാഗമായി ഷെട്ടിഹള്ളി സർക്കിളിൽ പൊതുജനങ്ങൾക്കായി നിർമിച്ച ബസ് ഷെൽട്ടർ ദാസറഹള്ളി എംഎൽഎ എസ്. മുനിരാജു ഉദ്ഘാടനം ചെയ്തു. വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ കെ.ജെ. ജോർജ്, പ്രസിഡന്‍റ് ജെ. ചെറിയാൻ, സെക്രട്ടറി ആർ. ശ്രീകുമാർ, ട്രഷറർ ജേക്കബ് ഉമ്മൻ, അഡ്വൈസർ മോഹൻ സുന്ദർ, എസ്കെ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഗ്ലാഡ്സണ്‍, ടെക്നോഹീറ്റ് ഓവണ്‍ ആൻഡ് ഫർണാൻസസ് എംഡി തോമസ് ജോസഫ്, കോർപറേറ്റർ നാഗഭൂഷണ്‍, മറ്റ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അന്തരിച്ച വൈസ്മെൻ റീജണൽ ഡയറക്ടർ ഇ. രാധാകൃഷ്ണന്‍റെ ഓർമയ്ക്കായാണ് ബസ് ഷെൽട്ടർ നിർമിച്ചത്. ഈ സ്റ്റോപ്പിൽ നിന്ന് ജാലഹള്ളി മെട്രോ സ്റ്റേഷൻ, യശ്വന്തപുര, ശിവാജിനഗർ, മജെസ്റ്റിക്, കെ.ആർ. മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് ബസുകൾ ലഭിക്കും.