ഹിറ്റ്ലറുടെ ഫോണ്‍ ലേലത്തിന്
Saturday, February 18, 2017 6:59 AM IST
ഫ്രാങ്ക്ഫർട്ട്: ജർമൻ എകാധിപതി അഡോഫ് ഹിറ്റലർ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിന്. അമേരിക്കയിലെ മേരിലാന്‍റിലെ ഒരു ലേല കന്പനിയാണ് ഫോണ്‍ ലേലത്തിന് വയ്ക്കുന്നത്. ഒരു ലക്ഷം ഡോളറാണ് ഫോണിന്‍റെ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.

റഷ്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ബ്രിഗേഡിയർ റാൽഫ് റെയിനർ ഹിറ്റ്ലറിന്‍റെ ബങ്കർ സന്ദർശിക്കുന്പോഴാണ് ഈ ഫോണ്‍ ലഭിച്ചത്. അദ്ദേഹത്തിന്‍റെ മകനാണ് ഇപ്പോൾ ഫോണ്‍ ലേലം ചെയ്യുന്നതിനായി അമേരിക്കൻ കന്പനിയെ സമീപിച്ചിരിക്കുന്നത്.

ലോക ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹിറ്റ്ലറിന്‍റെ ടെലിഫോണ്‍. നിരവധി ആക്രമണങ്ങൾക്ക് ഹിറ്റ്ലർ ഉത്തരവിട്ടത് ഈ ടെലിഫോണിലൂടെയായിരുന്നു. ആ ഉത്തരവുകൾ മൂലം ലക്ഷക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ഫാസിസത്തിന്‍റെ പ്രതീകമാണ് ടെലിഫോണ്‍ എന്നാണ് ലേലം ചെയ്യുന്ന കന്പനിയുടെ പക്ഷം.

റിപ്പോർട്ട്: ജോർജ് ജോണ്‍