മതധ്യാപക കണ്‍വൻഷനും ലോഗോസ് ക്വിസ് സമ്മാനവിതരണവും 19ന്
Saturday, February 18, 2017 7:02 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപത മതാധ്യാപക കണ്‍വൻഷനും ലോഗോസ് ക്വിസ് സമ്മാന വിതരണവും ഫെബ്രുവരി 19ന് (ഞായർ) നടക്കും. ലാഡോ സാരായ് ലിറ്റിൽ ഫ്ളവർ ദേവാലയത്തിലാണ് പരിപാടികൾ.

സമ്മേളനം ഡൽഹി-ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. ഫാ. മാർട്ടിൻ പാലമറ്റം സെമിനാർ നയിക്കും. വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി, ചാൻസലർ ഫാ. റോബി കൂന്താനിയിൽ തുടങ്ങി രൂപതയിലെ അഞ്ഞൂറോളം മതാധ്യപകർ പങ്കെടുക്കും.

മതബോധന ഡയറക്ടർ ഫാ. ജിജി തുരുത്തിക്കര, സെക്രട്ടറി റെജി തോമസ്, ജോയിന്‍റ് സെക്രട്ടറി ജേക്കബ് തോമസ് എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്