ജർമനിയിൽ നിന്ന് തുർക്കി ഇമാമുമാരെ തിരികെ വിളിച്ചു
Saturday, February 18, 2017 10:35 AM IST
അങ്കാറ: ജർമനിയിൽ പ്രവർത്തിച്ചിരുന്ന ആറ് ഇമാമുമാരെ തുർക്കി തിരികെ വിളിച്ചു. അധികാര പരിധി വിട്ട് പ്രവർത്തിച്ചു എന്നാരോപിച്ചാണ് നടപടി.

അതേസമയം, ഇമാമുമാർ തുർക്കിക്കായി ചാര പ്രവർത്തനം നടത്തുന്നു എന്നാരോപിച്ച് ജർമൻ പോലീസ് ഇവരുടെ വീടുകൾ റെയ്ഡ് ചെയ്തിരുന്നു. ഈ നടപടിയെ തുർക്കി രൂക്ഷമായ വിമർശിക്കുകയും ചെയ്തിരുന്നു.

ഇമാമുമാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇവർ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിലും ഏർപ്പെട്ടിട്ടില്ലെന്ന് തുർക്കി അവകാശപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ