സ്വീഡനിലെ വിദേശികൾക്കിടയിൽ തൊഴിലില്ലായ്മ കുറയുന്നു
Saturday, February 18, 2017 10:37 AM IST
സ്റ്റോക്ക്ഹോം: സ്വീഡനിൽ താമസിക്കുന്ന വിദേശ കുടിയേറ്റക്കാർക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുറയുന്നുവെന്ന് ഒൗദ്യോഗിക കണക്കുകളിൽ വ്യക്തമാകുന്നു.

രാജ്യത്തെ 15 മുതൽ 74 വരെ പ്രായമുള്ള ആകെ പൗരൻമാരിൽ 4,921,000 പേർക്കാണ് ഇപ്പോൾ ജോലിയുള്ളത്. കഴിഞ്ഞ വർഷത്തിന്‍റെ അവസാന പാദത്തെ അപേക്ഷിച്ച് 74,000 പേർ അധികമാണിത്. ഈ വർധനയിൽ വലിയൊരു പങ്ക് വിദേശ കുടിയേറ്റക്കാരിലൂടെയാണ്.

ജോലിയുള്ള വിദേശ പൗരൻമാരുടെ എണ്ണത്തിൽ 61,000 പേരുടെ വർധനയാണ് കാണുന്നത്. ആകെ വർധന 74,000 മാത്രവും!

വിദേശത്ത് ജനിച്ച് സ്വീഡനിൽ താമസിക്കുന്നവർക്കിടയിൽ 60.8 ശതമാനം പേരും ജോലി ചെയ്യുന്നുവെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. 2015ലേതിനെ അപേക്ഷിച്ച് 0.9 ശതമാനം അധികമാണിത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ