വെളിച്ചം പുബ്ലിക്കേഷന്റെ പ്രഥമ കൃതി പ്രകാശനം ചെയ്തു
Sunday, February 19, 2017 2:35 AM IST
ലണ്ടൻ: മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പുബ്ലിക്കേഷന്റെ പ്രഥമ കൃതി പ്രവാസി എഴുത്തുകാരൻ ബിനു മായപ്പള്ളിൽ രചിച്ച നോവൽ ‘ദൂരെ ഒരു കിളിക്കൂടി‘െൻറ പ്രകാശന കർമ്മം 2017 ജനുവരി 21 ന് ചാരുംമൂട് കരിമുളക്കൽ മാസ്റ്റേഴ്സ് കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നോവലിന്റെ ആദ്യ പ്രതി മുൻ എംപി തോമസ് കുതിരവട്ടം പ്രമുഖ സാഹിത്യകാരൻ കാരൂർ സോമന് നൽകിക്കൊണ്ട് നിർവഹിച്ചു. യോഗത്തിൽ ആർ. രാജേഷ് എംഎൽഎ, ലണ്ടൻ മലയാള സാഹിത്യവേദി കോ. ഓർഡിനേറ്റർ റജി നന്തികാട്ട്, യുക്മ സാംസ്കാരിക വേദി കൺവീനർ
സി. എ. ജോസഫ്, സാഹിത്യകാരൻ ചുനക്കര ജനാർദ്ദനൻ നായർ, ബിനു മായപ്പള്ളിൽ, മാസ്റ്റേഴ്സ് കോളേജ് പ്രിൻസിപ്പൽ ജി. സാം തുടങ്ങിയവർ സംസാരിച്ചു.