മേക്കെദാട്ടു പദ്ധതിക്ക് സർക്കാരിന്‍റെ അംഗീകാരം
Monday, February 20, 2017 7:53 AM IST
ബംഗളൂരു: കാവേരി നദിക്കു കുറുകേയുള്ള മേക്കെദാട്ടു കുടിവെള്ള പദ്ധതിക്ക് സർക്കാരിന്‍റെ അംഗീകാരം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നല്കിയത്. കുടിവെള്ള ആവശ്യത്തിനായുള്ള പദ്ധതിയാണ് സർക്കാർ ആരംഭിക്കുന്നതെന്നും അണക്കെട്ടിന്‍റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 5912 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

കനകപുരിയിലെ മേക്കെദാട്ടുവിൽ അണക്കെട്ടിനായി നേരത്തെ സർവേ നടത്തിയിരുന്നു. എന്നാൽ തമിഴ്നാട് എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് പദ്ധതി നീണ്ടുപോയത്. മേക്കെദാട്ടുവിൽ അണകെട്ടുന്നത് കാവേരി നദീജല ട്രൈബ്യൂണലിന്‍റെ വിധിക്കെതിരാണെന്നും ഇപ്പോൾത്തന്നെ കാവേരിയിൽ കർണാടക അഞ്ച് അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ടെ ന്നും ചൂണ്ട ിക്കാട്ടിയാണ് തമിഴ്നാട് പദ്ധതിയെ എതിർക്കുന്നത്. എന്നാൽ ട്രൈബ്യൂണലിന്‍റെ ഉത്തരവ് അനുസരിച്ച് കാവേരി നദിയിൽ നിന്ന് 192 ടിഎംസി ജലം നല്കുന്നുണ്ടെ ന്നും ഇതിനു പുറമേയുള്ള വെള്ളമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയും കണക്കുകൂട്ടിയാണ് കർണാടക പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.

കുടിവെള്ളത്തിനു പുറമേ വൈദ്യുതി ഉത്പാദനത്തിനും അണക്കെട്ട് ഉപയോഗിക്കാൻ ലക്ഷ്യമിടുന്നുണ്ട്. അണക്കെട്ടിലെ ജലമുപയോഗിച്ച് 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് തീരുമാനം.