ഫ്രാങ്ക്ഫർട്ടിൽ ജോളി ഏബ്രഹാമിന്‍റെ സംഗീതനിശ മാർച്ച് അഞ്ചിന്
Wednesday, February 22, 2017 4:53 AM IST
ഫ്രാങ്ക്ഫർട്ട് : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ജോളി ഏബ്രഹാമിന്‍റെ സംഗീതനിശ ഫ്രാങ്ക്ഫർട്ടിൽ അരങ്ങേറും. മാർച്ച് അഞ്ചിന് (ഞായർ) ഫ്രാങ്ക്ഫർട്ടിലെ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ദിവ്യബലിക്കുശേഷം പാരീഷ് ഹാളിലാണ് പരിപാടി.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സംഗീത നിശ വൈകുന്നേരം ആറിന് ആരംഭിക്കും. പാസുമൂലം നിയന്ത്രിക്കുന്ന പരിപാടിയിൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

വിവരങ്ങൾക്ക്: ഫാ.തോമസ് ഈഴോർമറ്റം 01578 6559296,( [email protected]), ഗ്രേസി പള്ളിവാതുക്കൽ 06101 557590, ജോസഫ് ഫീലിപ്പോസ്: 069 6313788, 01520 9819427, ([email protected]).

വിലാസം: St.Antonius Kirche, Alexander Str.25,60489 Frankfurt/M

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ