അഖില കേരള ചാന്പ്യൻസ് ട്രോഫി ടൂർണമെന്‍റിന് പിന്തുണയുമായി കോതമംഗലം സെന്‍റ് ജോർജ് പൂർവ വിദ്യാർഥി സംഗമം
Wednesday, February 22, 2017 8:01 AM IST
സൂറിച്ച്: കോതമംഗലത്ത് ഫെബ്രുവരി 22 മുതൽ മാർച്ച് അഞ്ചുവരെ നടക്കുന്ന അഖിലകേരള ചാന്പ്യൻ ട്രോഫി ടൂർണമെന്‍റിന് പിന്തുണയുമായി സ്വിറ്റ്സർലൻഡിലെ കോതമംഗലം സെന്‍റ് ജോർജ് പൂർവവിദ്യാർഥി സംഗമം. നിർധനരായ കായിക പ്രതിഭകളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

കോതമംഗലം സെന്‍റ് ജോർജ് സ്കൂളിൽ നടക്കുന്ന അഖില കേരള ചാന്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ ഒരു ദിവസത്തെ മത്സരങ്ങൾ സ്പോണ്‍സർ ചെയ്തുകൊണ്ടാണ് കോതമംഗലം സെന്‍റ് ജോർജ് സ്കൂൾ പൂർവവിദ്യാർഥി സംഗമം കായിക രംഗത്തിന് പിന്തുണയുമായെത്തുന്നത്. ഏറ്റവും മികച്ച കളിക്കാർക്ക് പീറ്റർ കണ്ണാടൻ സ്പോണ്‍സർ ചെയ്ത ട്രോഫികളും സമ്മാനിക്കും.

പീറ്റർ പോൾ കണ്ണാടൻ, സാജു പുൽപ്പറന്പിൽ, ജോസ് ഇലഞ്ഞിക്കൽ, ദിൽ തൈയിൽ, റോയി ഓലിപ്പുറം, ജോർജ് കൊടിയാട്ട്, ജോബി തെക്കേക്കര, നെബു തെക്കെക്കുന്നേൽ എന്നിവർ നേതൃത്വം നൽകുന്ന കോതമംഗലം സെന്‍റ് ജോർജ് പൂർവവിദ്യാർഥി സംഗമമാണ് കുട്ടികൾക്ക് പിന്തുണയുമായെത്തുന്നത്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ