ഡാളസിൽ ഇന്ത്യൻ കോണ്‍സുലേറ്റ് വീസ ക്യാന്പ് മാർച്ച് 18ന്
Thursday, February 23, 2017 7:54 AM IST
ടെക്സ്: ഇന്ത്യൻ വീസ, ഒസിഐ കാർഡ് എന്നിവ യുഎസ് പാസ്പോർട്ട് ഹോൾഡേഴ്സിന് കാലതാമസമില്ലാതെ ലഭിക്കുന്നതിന് ഡാളസിൽ മാർച്ച് 18ന് (ശനി) ഹൂസ്റ്റണിൽ നിന്നുള്ള ഇന്ത്യൻ കോണ്‍സുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥന്മാർ ഏകദിന ക്യാന്പ് സംഘടിപ്പിക്കുന്നു.

രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ഫ്രിസ്കൊയിലെ കാര്യ സിദ്ധി ഹനുമാൻ ടെന്പിളിലാണ് ക്യാന്പിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ഡാളസിലെ ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകളുമായി സഹകരിച്ചു നടത്തപ്പെടുന്ന ക്യാന്പിനെകുറിച്ചു വിശദ വിവരങ്ങൾ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടാൽ ലഭിക്കുമെന്ന് ഫെബ്രുവരി 20ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിവരങ്ങൾക്ക്: 713 626 2124.

റിപ്പോർട്ട്: പി.പി. ചെറിയാൻ