ജീമോൻ ജോർജ് ഫ്ളവേഴ്സ് ടിവി ഫിലഡൽഫിയ റീജണ്‍ മാനേജർ
Friday, February 24, 2017 7:35 AM IST
ഫിലഡൽഫിയ: മലയാള ദൃശ്യ മാധ്യമരംഗത്ത് കുറഞ്ഞ കാലംകൊണ്ട് നൂതന സാങ്കേതികവിദ്യയിലൂടെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഫ്ളവേഴ്സ് ടിവിയുടെ ഫിലഡൽഫിയയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ റീജണ്‍ മാനേജരായി ജീമോൻ ജോർജ് ചുമതലയേറ്റു.

നിരവധി പുതുമ നിറഞ്ഞ കലാപരിപാടികൾ ഉൾപ്പെടുത്തിയും കുടുംബ പ്രേക്ഷകരെ മുൻനിർത്തിയുമുള്ള പ്രോഗ്രാമുകളാണ് ഫ്ളവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്നത്. ചാനലുകൾക്കിടയിലെ കിടമത്സരങ്ങൾക്കിടയിലും മലയാളികളുടെ മനസിൽ കടന്നുകൂടിയ ഫ്ളവേഴ്സ് ടിവി അമേരിക്കൻ ഐക്യനാടുകളിലും വളരെ പെട്ടെന്നുതന്നെ മലയാളി മനസുകളിൽ സ്ഥാനം നേടിക്കൊണ്ടിരിക്കുകയാണെന്ന് ഫ്ളവേഴ്സ് ടിവി യുഎസ്എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിജു സഖക്കറിയ പറഞ്ഞു. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലാണ് ഫ്ളവേഴ്സ് ടിവി രൂപംകൊണ്ടിരിക്കുന്നത്. ആരംഭത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും (10 PM EST) ശനിയാഴ്ച (7 PM EST) കളിലുമാണ് അമേരിക്കൻ ഡ്രീംസ് എന്ന വേദിയിലൂടെ അമേരിക്കയിലെ മാത്രം പരിപാടികൾ ഉൾപ്പെടുത്തി എച്ച്ഡി സാങ്കേതികവിദ്യയിൽ പ്രക്ഷേപണം ചെയ്യുന്നത്.

മെയേഴ്സ് കമ്മീഷണർ, നോർത്താംപ്ടണ്‍ ടൗണ്‍ഷിപ്പ് ലൈബ്രറി ബോർഡ് മെംബർ, റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റി അംഗം തുടങ്ങി നിരവധി സാമൂഹ്യ, സാംസ്കാരിക, മാധ്യമ മേഖലയിലെ നിറസാന്നിധ്യമായ വ്യക്തിത്വത്തിന് ഉടമയായ ജീമോൻ ജോർജ് ആണ് ഫ്ളവേഴ്സ് ചാനലിന്‍റെ ഫിലഡൽഫിയ ബ്യൂറോയുടെ സാരഥി. ചെറുതും വലുതുമായ ഏതു പരിപാടികളും വിശ്വസ്തതയോടെയും കൃത്യതയോടെയും കൂടിയുള്ള വാർത്ത പ്രവർത്തനമായിരിക്കും ഫ്ളവേഴ്സ് ചാനൽ വഴി മലയാളി സമൂഹത്തിന് വാഗ്ദാനം ചെയ്യുന്നതെന്നും ജീമോൻ ജോർജ് പറഞ്ഞു. റോജീഷ് സാമുവലും ജിനോ ജേക്കബുമാണ് ഫിലാഡൽഫിയ ബ്യൂറോയിലെ കാമറ കൈകാര്യം ചെയ്യുന്നത്.

വിവരങ്ങൾക്ക്: [email protected] ജീമോൻ ജോർജ് 267 970 4267, റോജിഷ് സാമുവൽ 267 808 1064, ജിനോ ജേക്കബ് 267 622 5031.