ഒരു മരുന്ന് പല ഗുണങ്ങൾ: പുതിയ സാങ്കേതിക വിദ്യയുമായി അമേരിക്കൻ മലയാളി ശാസ്ത്രജ്‌ഞൻ
Saturday, February 25, 2017 4:11 AM IST
ന്യൂയോർക്ക്: ലോകമെമ്പാടും വിൽക്കപ്പെടുന്ന ഓരോ മരുന്നുകൾക്ക് പിന്നിലും പതിറ്റാണ്ടുകളുടെ ഗവേഷണവും, ബില്യൺ ഡോളർ ചിലവും വേണ്ടിവരും. വിപണിയിൽ വരുന്ന ഓരോ മരുന്നുകളും വിശദമായ ലബോറട്ടറി പരീക്ഷണങ്ങൾക്കു ശേഷം മനുഷ്യരിലും കൂടി ഉപയോഗിച്ച് മൂന്നു ലെവലുകളിൽ ക്ലിനിക്കൽ ട്രയൽ നടത്തിയാണ് പുറത്തിറക്കുന്നത്. ഓരോ മരുന്നുകൾക്ക് പിന്നിലിലും 10 – 15 വർഷങ്ങളുടെ പ്രയത്നം ഉണ്ട്. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ ആണെന്നു ഉറപ്പിക്കാൻ മരുന്നുകൾ ഇറക്കിയതിനു ശേഷവും നിരീക്ഷണ പഠനങ്ങൾ തുടരും. ഓരോ മരുന്നുകളും ഒരു പ്രത്യേക രോഗത്തിനാണ് കണ്ടുപിടിക്കപെണ്ടുന്നത്. എന്നാൽ ഒരു മരുന്നിനു മറ്റു ചില രോഗങ്ങൾക്ക് കൂടി പ്രയോജനപ്പെടാൻ സാധ്യത ഉണ്ട്. ഉദാഹരണത്തിന് ആസ്പിരിൻ (aspirin) എന്ന മരുന്നിന്റെ പ്രധാന ധർമം പ്ലേറ്റ്ലെറ്റുകളുടെ അളവ് ക്രോഡീകരിക്കുക (ആന്റിപ്ലേറ്റിലേറ്റസ്) എന്നതാണ്; എന്നാൽ ഈ മരുന്ന് വേദന സംഹാരിയായും (ുമശി സശഹഹലൃ), \oÀs¡«v <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ശിളഹമാാമശേീി) Ipd¡p¶Xn\pw klmbn¡pw. acp¶pIÄ¡v a\pjy icoc¯n hnhn[ Xc¯nepÅ cmk {]{InbIsfbpw \nb{´n¡p¶Xn\v IgnhpÅXp sImWvSmWv CXv km[yamIp¶Xv. amÀ¡än e`yamb acp¶pIÄ¡v aäp GsX¦nepw AkpJ§sf IqSn \nb´n¡p¶Xn\p IgnhptWvSm F¶v IWvSp]nSn¡p¶Xn\p {UKv dos]mknj\nMv (drug repositioning) എന്നാണ് പേര്.

ന്യൂയോർക്കിലെ മൗണ്ട് സീനായ് സ്കൂൾ ഓഫ് മെഡിസിനിലെ ഒരു സംഘം ശാസ്ത്രജ്‌ഞർ ഏകദേശം മുന്നോറോളം മരുന്നുകളും ആയിരത്തിലധിലധികം രോഗങ്ങളുടെയും ഡേറ്റ ശേഖകരിച്ചതിനു ശേഷം നടത്തിയ സമഗ്രമായ പഠനത്തിലൂടെ, ഏതെല്ലാം രീതിയിലുള്ള മരുന്നുകൾക്ക് ഇങ്ങനെ ഒന്നിലധികം അസുഖങ്ങൾ ഭേദമാക്കാൻ സാധിക്കുമെന്നും ഒരു കൂട്ടം ശാസ്ത്രജ്‌ഞർ കണ്ടെത്തിയിരിക്കുന്നത്. ഈ പഠനത്തിലൂടെ ഡ്രഗ് റീപൊസിഷനിങ് എങ്ങനെ സാധ്യമാകുന്നു എന്നും, ഏതൊക്കെ താരത്തിലുള രാസ മൂലകങ്ങൾ അടങ്ങിയ മരുന്നുകൾ ആണ് ഇത്തരത്തിൽ വികസിപ്പിക്കാം എന്നും കണ്ടെത്തിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ അസുഖങ്ങൾക്കു ഉപയോഗിക്കാവുന്ന മരുന്നുകൾ കണ്ടെത്തുന്നത് വഴി മാർകെറ്റിൽ ഇത് വരെ മരുന്നുകൾ ലഭിക്കാത്ത രോഗങ്ങൾക്ക് താരതമ്യേന വേഗത്തിൽ മരുന്ന് കണ്ടെത്താൻ സാധിക്കും എന്നാണ് കരുതുന്നത്. ഉദാഹരണത്തിന് മലേറിയ, ട്യൂബെർക്കുലോസിസ് എന്നിവക്കുള്ള മരുന്നുകൾ പ്രാദേശികാടിസ്‌ഥാനത്തിൽ പേറ്റന്റുകളുടെ നിയന്ത്രണം ഇല്ലാതെ നിര്മിക്കാവുന്നതാണ്. എന്നാൽ കാൻസർ പോലുള്ള മരുന്നുകളുടെ ഇങ്ങനെയുള്ള ഉല്പാദനത്തിന് നിയന്ത്രണം ഉണ്ട്. ഒരു മലേറിയ അല്ലെങ്കിൽ ട്യൂബെർക്കുലോസിസ് മരുന്നിനു ഒരു പ്രത്യേക കാൻസറിന് ഫലപ്രദമാണെങ്കിൽ അത് കുറഞ്ഞ ചിലവിൽ നിർമിക്കാനും രോഗികളിലേക്കു എത്തിക്കാനും കഴിയും. വൈദ്യ ശാസ്ത്രം, ജീവശാസ്ത്രവും, കെമിസ്റ്ററി , ഇൻഫർമേഷൻ ടെക്നോളജി, ബിയോഇൻഫോമാറ്റിക്സ് എന്നീ വ്യത്യസ്ത മേഘലകൾ കൂടി സംയോജിപ്പിച്ച ശാസ്ത്ര രീതിയിലൂടെയാണ് മരുന്നുകളുടെ പ്രവർത്തനവും, മരുന്നുകൾ മനുഷ്യ ശരീരത്തിൽ ഉണ്ടാകാവുന്ന ഫലങ്ങളും, പാർശ്വഫലങ്ങളും കണ്ടുപിടിച്ചത്. ഭാവിയിൽ പല രോഗങ്ങൾക്കു മരുന്നു കണ്ടെത്തുന്നതിനും, ഫലപ്രദമായ ചികിത്സ ഇല്ലാത്ത രോഗങ്ങൾക്കു ഇപ്പോൾ മാർകെറ്റിൽ ലഭ്യമായ ഏതെങ്കിലും മരുന്ന് ഫലപ്രദമാകുമോന്നു എന്ന് കണ്ടെത്താനും സാധിക്കുമെന്നാണ് ഈ പഠനം നയിച്ച അമേരിക്കൻ മലയാളി ശാസ്ത്രജ്‌ഞൻ ഡോ. ഷമീർ ഖാദർ അറിയിച്ചത്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലകളിലെ മുൻ വിദ്യാർത്ഥിയാണ് ഡോ. ഷമീർ ഖാദർ. തൃശൂർ ജില്ലയിലെ ഒരുമനയൂർ സ്വദേശിയായ ഡോ. ഷമീർ കുന്നംകുളം ബഥനി ഹൈസ്കൂൾ, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, MACFAST തിരുവല്ല, ചഇആടഠകഎഞ ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി, എംഐറ്റി (MIT) എന്നീ സർവകലാശാലകളിലെ ഫെല്ലോഷിപ്പ് പൂർത്തിയാക്കിയ ഡോ. ഷമീർ, മായോ ക്ലിനിക്, മൗണ്ട് സീനായ് തുടങ്ങിയ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ഫിലിപ്സ് ഹെൽത്ത് കെയർ എന്ന മൾട്ടി നാഷണൽ കമ്പനിയിൽ ഡയറക്ടർ ആണ്. ജനിതക വിവരങ്ങൾ ഉപായയോഗിച്ചുള്ള ചികിത്സ രീതികളും, നാനോടെക്നോളജി, ഡ്രഗ് റെപ്പോസിഷനിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (A I) എന്നീ മേഖലകൾ ഏകോപിപ്പിച്ചു ചെലവ് കുറഞ്ഞതും, പാർശ്വ ഫലങ്ങൾ ഇല്ലാത്തതും, ഫലപ്രദവുമായ മരുന്നുകളും, ചികിത്സ രീതികളും വികസിപ്പിച്ചെടുക്കകയാണ്.

അഞ്ചു ഡിപ്പാർട്മെന്റുകളിൽ നിന്നായി 13 ശാസ്ത്രജർ, മൂന്നു വർഷംകൊണ്ടാണ് ഈ പഠനം പൂർത്തീകരിച്ചത്. ഈ പഠനത്തിലൂടെ സമാഹരിച്ച പല വിധത്തിലുള്ള വിവരങ്ങൾ ഒരു ഓൺലൈൻ ഡാറ്റാബേസ് ആയി ലോകമെമ്പാടുമുള്ള ശാസ്ത്രജ്‌ഞർക്ക് ലഭ്യമാക്കിയിരിക്കുകയാണ്. ഗവേഷകർക്കും, മരുന്നു കമ്പനികൾക്കും ഈ ഡാറ്റാബേസ് ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. ഡാറ്റാബേസ് ഇവിടെ ലഭ്യമാണ്: http://repurposedb.dudleylab.org ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കമ്പ്യൂട്ടേഷണൽ ബയോളജി എന്ന അന്താരാഷ്ര്‌ട ശാസ്ത്ര സംഘടനയുടെ, ഓസ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന ബ്രീഫിങ്സ് ഇൻ ബിയോഇൻഫോമാറ്റിക്സ് (Briefings in Bioinformatics) എന്ന ജേർണലിൽ ആണ് ഇതു സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രബന്ധം ഇവിടെ വായിക്കാവുന്നതാണ്: https://academic.oup.com/bib/article/2997208/Systematicanalysesofdrugsanddisease

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം