ജയ്നിസം പഠനത്തിന് ഒന്നര മില്യണ്‍ ഡോളർ സംഭാവന
Saturday, February 25, 2017 6:52 AM IST
കലിഫോർണിയ: യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ ജെയ്നിസം പഠനത്തിനായി ഇന്ത്യൻ അമേരിക്കൻ സാമൂഹ്യ പ്രവർത്തക മോഹിനി ജെയിൻ ഒന്നര മില്യണ്‍ ഡോളർ സംഭാവന നല്കി.1980 ൽ യുസി സേവീസിൽ ഗവേഷണ വിദ്യാർഥിനിയായിരുന്ന മോഹിനി ജെയിൻ, 19 വർഷം അധ്യാപികയായി പ്രവർത്തിച്ചശേഷം 2008ലാണ് റിട്ടയർ ചെയ്തത്. ജെയിൻ നൽകിയ സംഭാവനയിൽ താൻ അതീവ സന്തുഷ്ടനാണെന്നു താത്കാലിക ചാൻസലർ ചുമതലയുള്ള റാൾഫ് ജെ ഹെക്സ്റ്റർ പറഞ്ഞു. യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിലെ സമർഥനായ വിദ്യാർഥിക്ക് എല്ലാവർഷവും ജയിനിന്‍റെ അന്തരിച്ച ഭർത്താവ് അനിൽ കെ. ജെയിനിന്‍റെ പേരിൽ പ്രത്യേക സ്കോളർഷിപ്പ് ഏർപ്പെടുത്തും.

മോഹിനി ജയിൻ നൽകിയ സംഭാവനയെ ആദരിച്ച് ഡിപ്പാർട്ട്മെന്‍റ് ഓഫ് റിലീജിയസ് സ്റ്റഡീസിൽ ജെയിനെ പ്രസിഡൻഷ്യൽ ചെയറായി നിയമിച്ചതായി ചാൻസലർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ