ഡാളസ് കേരള അസോസിയേഷൻ സംഗീത സായാഹ്നം 25ന്
Saturday, February 25, 2017 6:53 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സംഗീത സാഹായ്നം ഫെബ്രുവരി 25 ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഗാർലന്‍റിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ കേരള അസോസിയേഷൻ മെംബർമാരായ ഗായകർക്ക് പങ്കെടുക്കാവുന്നതാണ്. കഴിവുള്ള ഗായകരെ കണ്ടെത്തി അവരുടെ സംഗീത വാസനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടി കൊണ്ടു ലക്ഷ്യമിടുന്നതെനന സംഘാടകർ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്ന ഗായകർക്ക് രണ്ട് ഗാനങ്ങൾ ആലപിക്കുന്നതിനുള്ള അവസരം ലഭിക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ആർട്സ് ഡയറക്ടർ ജോണി സെബാസ്റ്റ്യൻ 972 375 2232 എന്ന നന്പരിൽ ബന്ധപ്പെടണമെന്ന് അസോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ