മംഗളൂരുവിൽ മതസൗഹാർദ റാലി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
Saturday, February 25, 2017 8:49 AM IST
മം​ഗ​ളൂ​രു: ആ​ർ​എ​സ്എ​സി​ന്‍റെ ഭീ​ഷ​ണി​ക്ക് അ​തേ നാ​ണ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​റു​പ​ടി. ആ​ർ​എ​സ്എ​സു​കാ​ർ ഊ​രി​പ്പി​ടി​ച്ച വാ​ളും ക​ത്തി​യു​മാ​യി​നി​ന്ന കാ​ല​ത്ത് അ​തി​നു ന​ടു​വി​ലൂ​ടെ നടന്നുപോ​യി​ട്ടു​ണ്ട്. വി​ര​ട്ടൊ​ന്നും ത​ന്നോ​ടു​വേ​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ. സി​പി​എം ദ​ക്ഷി​ണ ​ക​ന്ന​ട ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത​സൗ​ഹാ​ർ​ദ റാ​ലി​ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ പോ​ലീ​സ് കാ​വ​ലി​ൽ അ​വ​രു​ടെ ന​ടു​വി​ലൂ​ടെ​യാ​ണ് വ​ന്ന​ത്. എ​ന്നാ​ൽ ഈ ​സു​ര​ക്ഷ ഇ​ല്ലാ​തി​രു​ന്ന ഒ​രു കാ​ല​മു​ണ്ട്. അ​ന്ന് ഊ​രി​പ്പി​ടി​ച്ച വാ​ളും ക​ത്തി​യു​മാ​യി​നി​ന്ന ആ​ർ​എ​സ്എ​സു​കാ​രു​ടെ ന​ടു​വി​ലൂ​ടെ​യാ​ണ് താ​ൻ ന​ട​ന്നു​പോ​ന്ന​ത്. അ​ന്ന് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​രാ​ണ് ഇ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പ​ലി​ൽ‌ സം​ഘ​പ​രി​വാ​റി​ന്‍റെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് താ​ൻ തി​രി​ച്ചു​പോ​ന്ന​താ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ങ്ങോ​ട്ടേ​യ്ക്കു​പോ​കേ​ണ്ടെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പ​റ​ഞ്ഞ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​നു​സ​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. പി​ണ​റാ​യി വി​ജ​യ​ൻ മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ "ഇ​ന്ദ്ര​നോ​ച​ന്ദ്ര​നോ' ത​ന്നെ ത​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മം​ഗ​ളൂ​രു​വി​ൽ ത​നി​ക്ക് സു​ര​ക്ഷ ഒ​രു​ക്കി​യ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന് പി​ണ​റാ​യി ന​ന്ദി പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യു​ടേ​ത് ഉ​റ​ച്ച​നി​ല​പാ​ടാ​യി​രു​ന്നു. ഇ​ത്ത​രം ഉ​റ​ച്ച​നി​ല​പാ​ടു​ക​ൾ​കൊ​ണ്ടു​മാ​ത്ര​മേ സം​ഘ​പ​രി​വാ​ർ ശക്തികളെ നേ​രി​ടാ​ൻ ക​ഴി​യു​വെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

രാ​വി​ലെ 10.15 ഓ​ടെ മ​ല​ബാ​ർ എ​ക്സ്പ്ര​സി​നാ​ണ് മു​ഖ്യ​മ​ന്ത്രി മം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. നി​ര​വ​ധി സി​പി​എം പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​രി​ച്ചു. കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി മംഗളൂരുവിൽ എത്തിയത്. പി​ണ​റാ​യി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ഹർത്താലിന് ആ​ഹ്വാ​നം ചെ​യ്തിരുന്നു.