ഡബ്ലിനിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണ തിരുനാൾ മാർച്ച് 18ന്
Saturday, February 25, 2017 10:17 AM IST
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ സാർവത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുനാൾ മാർച്ച് 18ന് (ശനി) ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍റ് ജോസഫ്സ് മാസ് സെന്‍ററിലെ മെറിയോൻ റോഡ് ഒൗർ ലേഡി ക്യൂൻ പീസ് ദേവാലയത്തിലാണ് ചടങ്ങുകൾ. വിശുദ്ധ കുർബാന, വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന, തിരുനാൾ നേർച്ച എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്ക മാസാചരണത്തോടനുബന്ധിച്ച് തിരുനാളിലേക്ക് ഏവരെയും ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലി·ാരായ ഫാ. ജോസ് ഭരണിക്കുളങ്ങരയും ഫാ. ആന്‍റണി ചീരംവേലിലും സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ