വാൻഗോഗിന്‍റെ ചിത്രരചനാ സങ്കേതത്തിന്‍റെ ഉദ്ഭവം കണ്ടെത്തി
Monday, February 27, 2017 10:16 AM IST
ബെർലിൻ: ചിത്രകാരന്മാരായ വിൻസെന്‍റ് വില്യം വാൻഗോഗും ജോർജെസ് സൂറതും ഉപയോഗിച്ചിരുന്ന ചിത്രരചന സങ്കേതത്തിന്‍റെ ഉദ്ഭവം കണ്ടത്തെിയതായി ഗവേഷകർ. 38,000 വർഷം മുന്പ് നിർമിച്ച കൊത്തുപണികളോടുകൂടിയ ചുണ്ണാന്പുകല്ലുകൾ കണ്ടത്തെിയതാണ് വഴിത്തിരിവായത്. ആധുനിക കലാകാരന്മാർ ഉപയോഗിച്ചിരുന്ന പോയന്‍റലിസ്റ്റ് ചിത്രകലാരീതി ഏവർക്കും പരിചിതമാണ്. ഹോളണ്ടുകാരനാണ് വാൻഗോഗ്.

എന്നാൽ, ഇത് പുരാതന യൂറോപ്പിലെ മനുഷ്യസംസ്കാരമായ ഓറിഗ്നാഷ്യനിന്‍റെ ഭാഗമാണെന്ന് തെളിഞ്ഞതായി ന്യൂയോർക് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ രാണ്ടൽ വൈറ്റ് പറഞ്ഞു. ചെറിയ കുത്തുകളിലൂടെ വലിയചിത്രം വരക്കുന്ന പോയന്‍റലിസം എന്ന ചിത്രകലാരീതി പ്രചാരത്തിൽവന്നത് 1880കളിലാണ്. എന്നാൽ, ഇത് 35,000 വർഷങ്ങൾക്കു മുന്പുണ്ടായിരുന്നതിന്‍റെ തെളിവുകളാണ് ശാസ്ത്രജ്ഞർ കണ്ടത്തെിയിരിക്കുന്നത്.

ഫ്രാൻസിലെ വെസർ താഴ്വരയിൽ ഖനനം നടത്തിയപ്പോൾ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മാമത്തുകളുടെയും കുതിരകളുടെയും ചിത്രങ്ങളാണ് കണ്ടത്തൊനായത്. ഖ്വറ്റേർനറി ഇന്‍റർനാഷണൽ എന്ന ജേണലിലാണ് ഇതു സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ