സിഡ്നിയിൽ സ്റ്റേജ് ഷോ ഏപ്രിൽ രണ്ടിന്
Tuesday, February 28, 2017 7:07 AM IST
സിഡ്നി: എഴുപതിൽപരം കലാകാര·ാരെ അണിനിരത്തി സിഡ്നിയിലെ പ്രമുഖ എന്‍റർടൈൻമെന്‍റ് ഗ്രൂപ്പായ ഇ ഫോർ യുവും (e4u) മാധ്യമ ഗ്രൂപ്പായ മെട്രോ മലയാളവും ചേർന്ന് ആർട്ട് കളക്ടീവ് സിഡ്നിയുടെ ബാനറിൽ ഒരുക്കുന്ന സിനിമാറ്റിക് മെഗാ സ്റ്റേജ് ഷോ ന്ധവരൻ സുന്ദരനാണ്’ ഏപ്രിൽ രണ്ടിന് (ഞായർ) അരങ്ങേറും. സിഡ്നിയിലെ ഏറ്റവും മികച്ചതും ആധുനിക സ്റ്റേജ് സംവിധാനങ്ങ ളുമുള്ള റൂട്ടി ഹിൽ RSL ക്ലബിലെ ടിവോളി ഹാളിലാണ് പരിപാടി.

സംഗീതം നൃത്തം അഭിനയം എന്നീ മേഖലകളിലെ വിവിധ കലാ അവതരണങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ഓസ്ട്രേലിയൻ മലയാളി കലാചരിത്രത്തിലെ ആദ്യ സംരംഭമാണ്. സന്തോഷ് ജോസഫിന്‍റെ ആശയത്തിൽ രൂപപ്പെട്ട സ്റ്റേജ് ഷോയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് നിരവധി മലയാള ചലച്ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച പ്രിൻസ് ജോർജാണ്. മൂവ് റിയാൽറ്റി, ഡിസയർ മോർഗേജ് എന്നിവരാണ് പരിപാടിയുടെ സ്പോണ്‍സർമാർ.

വിവരങ്ങൾക്ക്: ബിനു ജോർജ് 0426848390, കിരണ്‍ ജെയിംസ് 0426848390.

റിപ്പോർട്ട്: ജയിംസ് ചാക്കോ