മധ്യവേനലവധി: മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് സ്പെഷൽ ട്രെയിൻ
Monday, March 6, 2017 6:55 AM IST
മൈസൂരു: മധ്യവേനലവധിക്ക് മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. സുവിധ മാതൃകയിൽ സ്പെഷൽ ഫെയർ നിരക്കുള്ള ട്രെയിനാണ് ദക്ഷിണപശ്ചിമ റെയിൽവേ അനുവദിച്ചത്. ഏപ്രിൽ നാല്, 11, 18, 25 തീയതികളിൽ എറണാകുളത്തു നിന്നു മൈസൂരുവിലേക്കും അഞ്ച്, 12, 19, 26 തീയതികളിൽ എറണാകുളത്തേക്കുമാണ് സ്പെഷൽ സർവീസുകൾ.

ചൊവ്വാഴ്ചകളിൽ വൈകുന്നേരം അഞ്ചിന് എറണാകുളത്തു നിന്നു പുറപ്പെടുന്ന 06041 -ാം നന്പർ ട്രെയിൻ ബുധനാഴ്ച രാവിലെ 7.30ന് മൈസൂരുവിലെത്തും. തിരിച്ച് ബുധനാഴ്ച രാത്രി ഒന്പതിന് മൈസൂരുവിൽ നിന്നു പുറപ്പെടുന്ന 06042-ാം നന്പർ ട്രെയിൻ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.20ന് എറണാകുളത്ത് എത്തും. മാണ്ഡ്യ, കെങ്കേരി, കഐസ്ആർ, ബംഗളൂരു, കന്േ‍റാണ്‍മെന്‍റ്, കെആർ പുരം, വൈറ്റ് ഫീൽഡ്, സേലം, ഈറോഡ്, തിരുപ്പൂർ, കോയന്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട ാകും. ജൂണ്‍ 27 വരെ 13 സർവീസുകളായിരിക്കും ഉണ്ട ാവുക.

ഒരു ടു ടയർ എസി കോച്ച്, രണ്ട് ത്രീടയർ എസി, 12 ത്രീടയർ സെക്കൻഡ് ക്ലാസ് സ്ലീപ്പർ, രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് കോച്ച് എന്നിവയാണ് സ്പെഷൽ ട്രെയിനിലുണ്ടാകുക. സ്പെഷൽ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് ദക്ഷിണപശ്ചിമ റെയിൽവേ അറിയിച്ചു.