വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ 19ന്
Tuesday, March 7, 2017 3:38 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണതിരുനാൾ ആഘോഷിക്കുന്നു. മാർച്ച് 19ന് (ഞായർ) ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ.

രാവിലെ 10.30ന് ആഘോഷമായ ദിവ്യബലിക്ക് നോയിഡ സെന്‍റ് ആന്‍റണീസ് സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ഷിനോജ് കിഴക്കേമുറി മുഖ്യകാർമികത്വം വഹിക്കും. ഫാ. പയസ് മലേക്കണ്ടത്തിൽ, ഫാ. ജോസ് വട്ടക്കുഴി എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് ലദീഞ്ഞ്, പാച്ചോർ നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. പ്രസുദേന്തിമാരാകാൻ താത്പര്യമുള്ളവർ കൈക്കാര·ാരുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: 9136241312.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്