ഫരീദാബാദ് രൂപതയിൽ ഏഴു പേർ തിരുപ്പട്ടം സ്വീകരിച്ചു
Tuesday, March 7, 2017 8:06 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിൽ ഏഴു ഡീക്ക·ാർ തിരുപ്പട്ടം സ്വീകരിച്ച് വൈദിക ശുശ്രൂഷയിലേക്ക് കടന്നു. മാർച്ച് അഞ്ചിന് പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ നടന്ന പൗരോഹിത്യാഭിഷേക ചടങ്ങിൽ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ കൈവയ്പ് ശുശ്രൂഷയിലൂടെയാണ് ബ്രദർ ജോബിൻ, ബ്രദർ ജയ്സണ്‍, ബ്രദർ എബിൻ, ബ്രദർ അരുണ്‍ ബ്രദർ ബിബിൻ, ബ്രദർ മനു, ബ്രദർ മെൽബിൻ എന്നിവർ വൈദിക ശുശ്രൂഷയിലേക്ക് കടന്നത്.

തിരുക്കർമങ്ങൾക്ക് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങിൽ വിവിധ ദേവാലയങ്ങളിലെ വൈദികരും സിസ്റ്റേഴ്സും അൽമായരും വിശ്വാസികളും പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്