ബംഗളൂരു അഭിഷേകാഗ്നി: വിവിധതല കമ്മിറ്റികൾ രൂപീകരിച്ചു
Wednesday, March 8, 2017 5:37 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ആഭിമുഖ്യത്തിൽ ഈമാസം 19 മുതൽ 23 വരെ ക്രൈസ്റ്റ് സ്കൂൾ ഗ്രൗണ്ട ിൽ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ബംഗളൂരു അഭിഷേകാഗ്നി കണ്‍വൻഷന്‍റെ നടത്തിപ്പിനായി വിവിധതല കമ്മിറ്റികൾ രൂപീകരിച്ചു.

ധർമാരാം സെന്‍റ് തോമസ് പാരീഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ. ഡോ. മാത്യു കോയിക്കര സിഎംഐ അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ ഫാ. ബെന്നി പേങ്ങിപ്പറന്പിൽ സിഎംഐ, അസോസിയേറ്റ് ജനറൽ കണ്‍വീനർമാരായ ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ, ഫാ. ജോർജ് മൈലാടൂർ, ഫൊറോനാ വികാരിമാരായ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, ഫാ. റോയി വട്ടക്കുന്നേൽ, ഫാ. മാത്യു പനയ്ക്കക്കുഴി, റീജണൽ പാസ്റ്റർ സെന്‍റർ ഡയറക്ടർ ഫാ. സജി പരിയപ്പനാൽ, കെ.പി. ചാക്കപ്പൻ, കണ്‍വൻഷൻ സെക്രട്ടറി സാബു ജോർജ് എന്നിവർ പങ്കെടുത്തു.

മാണ്ഡ്യ രൂപതയുടെ അഞ്ചു ഫൊറോനകളിൽ നിന്നും അന്പതിലധികം ഇടവകകളിൽ നിന്നും പങ്കെടുത്ത പ്രതിനിധികളിൽ നിന്ന് വിവിധ കമ്മിറ്റികൾക്ക് രൂപംകൊടുത്തു. അഭിഷേകാഗ്നി കണ്‍വൻഷന്‍റെ വിവിധ ശുശ്രൂഷകൾക്ക് താത്പര്യമുള്ളവരും സാന്പത്തികസഹായം നല്കാനാഗ്രഹിക്കുന്നവരും ബന്ധപ്പെടുക.

ഫോണ്‍: 9448953810, 9538115155, 9443376882, 9343713072.