വടംവലി ചാന്പ്യൻഷിപ്പ് : ആഹാ എടപ്പാൾ ജേതാക്കൾ
Wednesday, March 8, 2017 5:38 AM IST
ബംഗളൂരു: സാൻജോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ രണ്ട ാമത് വടംവലി ചാന്പ്യൻഷിപ്പ് ഫെബ്രുവരി 26ന് രാവിലെ 11ന് ബാബുസാപാളയ സെന്‍റ് ജോസഫ് ദേവാലയത്തോടു ചേർന്നുള്ള ലോഗോസ് നഗറിലെ ഗ്രൗണ്ടിൽ നടത്തി.

മത്സരത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിന്‍റെ ഉദ്ഘാടനം അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റനുമായ ജൂഡ് ഫെലിക്സ് നിർവഹിച്ചു. സാൻജോ ക്ലബ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ ആക്കാന്തിരിയിൽ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ഷിന്‍റോ മംഗലത്ത്, ക്ലബ് സെക്രട്ടറി ബാബു അഗസ്റ്റിൻ, ഫാ. സജി ചൂരപ്പുഴ, ഫാ. ജോസ് വെട്ടിയാങ്കൽ, ഫാ. സെബാസ്റ്റ്യൻ പടിഞ്ഞാറേക്കുറ്റ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ജെയ്മോൻ ലൂക്കോസ്, ജോയ് ഡേവിഡ് വെള്ളാറ, തോമസ് സേവ്യർ അത്തിക്കളം, സാബു എടാട്ടുകാരൻ, സാൻജോ ക്ലബ് വൈസ് പ്രസിഡന്‍റ് കെ.ജെ. ബൈജു എന്നിവർ പ്രസംഗിച്ചു. മിസ് സൗത്ത് ഇന്ത്യ സെക്കൻഡ് റണ്ണറപ്പ് വർണ സന്പത്തിനെയും കന്നട നടനും മലയാളിയുമായ രാജു ജോസഫിനെയും ചടങ്ങിൽ ആദരിച്ചു.

രണ്ട ു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ട്രോഫികൾക്ക് പുറമെ രണ്ട ു ലക്ഷത്തോളം സമ്മാനതുകയായും നല്കി. ഓപ്പണ്‍ കാറ്റഗറിയിൽ നടന്ന മത്സരത്തിൽ കമ്മനഹള്ളി കൊന്പൻസ് സ്പോണ്‍സർ ചെയ്ത ആഹാ എടപ്പാൾ ഒന്നാം സ്ഥാനവും 50,000 രൂപയുടെ കാഷ് പ്രൈസും കരസ്ഥമാക്കി. രണ്ട ാം സ്ഥാനം പെരുന്പാവൂർ ഭീഷ്മ ബോയ്സും മൂന്നാം സ്ഥാനം കരിയോട് ഷാഡോസും കരസ്ഥമാക്കി. ബംഗളൂരു ലീഗിൽ ഒന്നാം സ്ഥാനം ബംഗളൂരു ഫ്രണ്ട്സ് നേടി.