പുസ്തകം പ്രകാശനം ചെയ്തു
Thursday, March 9, 2017 5:50 AM IST
ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ഡോ. ജോർജ് മരങ്ങോലിയുടെ "സാന്താക്ലോസ് മുതൽ ചാർലി ചാപ്ലിൻ വരെ’ എന്ന ലേഖനസമാഹാരം പ്രകാശനം ചെയ്തു. ഫെബ്രുവരി 26നു രാവിലെ 11ന് ക്രൈസ്റ്റ് കോളജിനു സമീപമുള്ള ഹോട്ടൽ ഡേഷിൽ നടന്ന ചടങ്ങിൽ സാമൂഹ്യപ്രവർത്തകയായ സെലിൻ കുഞ്ഞുകുഞ്ഞ് ആറാട്ടുകുളം പുസ്തകത്തിന്‍റെ കോപ്പി ഫാ. സജി കളപ്പുരയ്ക്കലിനു നല്കി പ്രകാശനം നിർവഹിച്ചു. ഡോ. മാത്യു മാന്പ്ര പുസ്തകത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.

പ്രസിഡന്‍റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഫാ. സജി കളപ്പുരയ്ക്കൽ, ഡേവിസ് പുല്ലോക്കാരൻ, ഫ്രാൻസിസ് ആന്‍റണി, പി.എൽ. സണ്ണി, എം.കെ. രാജു, ഡോ. മാത്യു മണിമല, ഫിലിപ്പ് മാത്യു, പ്രഫ. കെ.ജെ. ജോസഫ്, ഷാജി ടോം, ബ്രിജി, സജി പുതുശേരി, വിംഗ് കമാൻഡർ കെ.ജെ. ജോർജ്, മെറ്റി ഗ്രേസ്, സി.ഡി. ഗബ്രിയേൽ, ജോണി തട്ടിൽ, ട്രീസ ഫിലിപ്പ്, പി.സി. വർഗീസ് എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ രക്ഷാധികാരിയായിരുന്ന ഇ.പി. ജേക്കബിന്‍റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.