ലുധിയാന മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വാർഷികം ആഘോഷിച്ചു
ലുധിയാന: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ഇരുപഞ്ചാം വാർഷികം വിവിധ പരിപാടികളോടെ ലുധിയാനയിൽ ആഘോഷിച്ചു.

മാർച്ച് അഞ്ചിന് നടന്ന പൊതുസമ്മേളനത്തിൽ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമത്രിയോസ് മുഖ്യാതിഥിയായിരുന്നു. ഡൽഹി ഭദ്രാസന സെക്രട്ടറി സഖറിയ റന്പാൻ പ്രഭാഷണവും സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ എം.എസ്. വർഗീസ് ചാരിറ്റി പ്രവർത്തനത്തിന്‍റെ ഉദ്ഘാടനവും പ്രഭാഷണവും നിർവഹിച്ചു. ചടങ്ങിൽ നിർധനരായ കുട്ടികളുടെ പഠനസഹായത്തിനുള്ള മിസ് മേരി മത്തായി മെമ്മോറിയൽ എഡ്യൂക്കേഷണൽ കാഷ് അവാർഡും ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് ബ്രില്യന്‍റ് സ്റ്റുഡന്‍റ് കാഷ് അവാർഡും ഡയലിസിസ് രോഗികൾക്കുവേണ്ടിയുള്ള ചികിത്സാ സഹായമായ ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ മെഡിക്കൽ എയ്ഡും വിതരണം ചെയ്തു.

ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ഏബ്രഹാം ജി. തോമസ്, അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. കിം. മാമ്മൻ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്നു മജീഷ്യൻ വിൽസണ്‍ ചന്പക്കുളവും സംഘവും അവതരിപ്പിച്ച മാജിക് കോമഡി ഗാനമേള സിനിമാറ്റിക് ഡാൻസും അരങ്ങേറി. വികാരി ഫാ. ജയ്സണ്‍ ജോസഫിന്‍റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഫുഡ് ഫെസ്റ്റിവലും തയാറാക്കിയിരുന്നു.

റിപ്പോർട്ട്: ജോജി വഴുവാടി