55,000 ഗ്രാമങ്ങളിൽ മൊബൈൽ സൗകര്യമില്ല
ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് 55,000 ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ൺ സൗ​​​ക​​​ര്യ​​​മി​​​ല്ലെ​​​ന്നും അ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​ക​​വേ വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ സഹ മ​​​ന്ത്രി മ​​​നോ​​​ജ് സി​​​ൻ​​​ഹ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

മൊ​​​ബൈ​​​ൽ ഫോ​​​ൺ ല​​​ഭ്യ​​​ത​​​യി​​​ല്ലാ​​​ത്ത ഗ്രാ​​​മ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക ന​​​ല്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് എ​​​ല്ലാ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ​​​ക്കും സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്കും ക​​​ത്ത് ന​​​ല്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ മൊ​​​ബൈ​​​ൽ ട​​​വ​​​റു​​​ക​​​ൾ ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗം രേ​​​ണു​​​ക ചൗ​​​ധ​​​രി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചു.