ഗ്രീഗോറിയോസ് മാർ സ്റ്റെഫാനോസ് സിഡ്നിയിൽ
Monday, March 13, 2017 6:56 AM IST
സിഡ്നി: മാത്തോമ സഭയുടെ ഡൽഹി ഭദ്രാസനാധിപൻ ഗ്രീഗോറിയോസ് മാർ സ്റ്റെഫാനോസ് സിഡ്നി സന്ദർശിക്കുന്നു. മാർച്ച് 14ന് (ചൊവ്വ) സിഡ്നിയിൽ എത്തിച്ചേരുന്ന അദ്ദേഹം 18ന് കാൻബറ മാർത്തോമ ദേവാലയത്തിലും 19ന് രാവിലെ 8.30ന് ബഥേൽ മാർത്തോമ ദേവാലയത്തിലും (13 Crown Street ,Harris Park) വിശുദ്ധ കുർബാന അർപ്പിക്കും. ഇടവകയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സന്ധ്യാനമസ്കാര ശുശ്രൂഷകളിലും അദ്ദേഹം സംബന്ധിക്കും.

റിപ്പോർട്ട്: ജയിംസ് ചാക്കോ