പ്രസംഗമത്സരം
Wednesday, March 15, 2017 7:28 AM IST
ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിലെ യംഗ് കപ്പിൾസ് അപ്പോസ്തലേറ്റിന്‍റെ നേതൃത്വത്തിൽ ബംഗളൂരുവിലെ സീറോ മലബാർ ഇടവകകളെയും ദിവ്യകാരുണ്യ കേന്ദ്രങ്ങളെയും പങ്കെടുപ്പിച്ച് പ്രസംഗമത്സരം ഏപ്രിൽ രണ്ടിന് സംഘടിപ്പിക്കുന്നു. ഫൊറോന ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. ന്ധലാളിത്യം, സഭയിലും സമൂഹത്തിലും ക്രിസ്തീയ പ്രതികരണം’ എന്നതാണ് പുരുഷ·ാർക്കുള്ള വിഷയം. ന്ധകുടുംബ കൂട്ടായ്മയും സാമൂഹ്യസന്പർക്ക മാധ്യമങ്ങളുടെ സ്വാധീനവും’ എന്നതാണ് സ്ത്രീകൾക്കുള്ള വിഷയം.

മത്സരവിജയികൾക്ക് ഒന്നാം സമ്മാനമായി 5,000 രൂപയും ട്രോഫിയും രണ്ട ാം സമ്മാനമായി 3,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 2,000 രൂപയും ട്രോഫിയും നല്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അതാത് ഇടവകകളിലെ വികാരിമാരുമായി ബന്ധപ്പെടണമെന്ന് ഫൊറോന വികാരി റവ. ഡോ. മാത്യു കോയിക്കര സിഎംഐ, സഹവികാരി ഫാ. വിപിൻ മഞ്ഞളി സിഎംഐ, മാണ്ഡ്യ രൂപത വൈസിഎ സെക്രട്ടറി ഫാ. ലാലു തടത്തിലാങ്കൽ, പ്രസിഡന്‍റ് ബിജു മഞ്ഞളി എന്നിവർ അറിയിച്ചു. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച് 28.