ദേശീയ ഭൂഗർഭജല പദ്ധതിയിൽ കർണാടകയും
Friday, March 17, 2017 6:18 AM IST
ബംഗളൂരു: ലോകബാങ്കിന്‍റെ സഹായത്തോടെ നടപ്പാക്കുന്ന ദേശീയ ഭൂഗർഭജല പദ്ധതിക്കായി തെരഞ്ഞെടുത്ത ഏഴു സംസ്ഥാനങ്ങളിൽ കർണാടകയും. രാജ്യത്തെ ഭൂഗർഭജലം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ദേശീയ ഭൂഗർഭജല മാനേജ്മെന്‍റ് ഇംപ്രൂവ്മെന്‍റ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.

ഭൂഗർഭജലനിരപ്പ് ഗണ്യമായി താഴുന്ന സംസ്ഥാനങ്ങളെ ഒന്നിപ്പിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ആറായിരം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ആറു വർഷമാണ് പദ്ധതിയുടെ കാലയളവ്.