കാട്ടുതീ: സിഐഡി സംഘം സ്ഥലം പരിശോധിച്ചു
ബംഗളൂരു: ബന്ദിപ്പുർ വന്യജീവി സങ്കേതത്തിൽ കാട്ടുതീയുണ്ട ായ സ്ഥലത്ത് സിഐഡി സംഘം പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. വനത്തിന് അജ്ഞാതർ തീയിട്ടതാണെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സിഐഡി അന്വേഷണം പ്രഖ്യാപിച്ചത്. തീപിടുത്തമുണ്ട ായ ബന്ദിപ്പുരിലെ എൻ. ബേഗൂർ, കൽക്കരെ, ഗുണ്ട റ, മൊളിയൂർ റേഞ്ചുകളിൽ അന്വേഷണസംഘം പരിശോധന നടത്തി. തീപിടുത്തമുണ്ടാകാനുള്ള സാധ്യതകൾ സംഘം വിലയിരുത്തി. ബന്ദിപ്പുരിലെ ഒന്പതു റേഞ്ചുകളിലായുണ്ട ായ കാട്ടുതീയിൽ പതിനായിരത്തോളം ഏക്കർ വനം കത്തിനശിച്ചിരുന്നു.