ന്യൂസിലൻഡിൽ നോന്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം
ഒക് ലൻഡ്: സീറോ മലബാർ കത്തോലിക്കാ മിഷന്‍റെ ആഭിമുഖ്യത്തിൽ ന്യൂസിലൻഡിലെ വിവിധ സ്ഥലങ്ങളിൽ നോന്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു.

ഒക് ലൻഡിൽ മാർച്ച് 19മുതൽ 23 വരെയും ഹാമിൽട്ടണിൽ 24 മുതൽ 26 വരെയും ഹെസ്ടിങ്ങ്സ് 27 മുതൽ 29 വരെയും പാർമേഴ്സണ്‍ നോർത്തിൽ മാർച്ച് 30 മുതൽ 31 വരെയും വെല്ലിംഗ്ടണിൽ ഏപ്രിൽ ഒന്നു മുതൽ മൂന്നു വരെയും ക്രൈസ്റ്റ് ചർച്ച് ഏപ്രിൽ അഞ്ചു മുതൽ ഏഴു വരെയുമാണ് ധ്യാനം.

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ ആണ് ധ്യാനം നയിക്കുന്നത്.

ഒക് ലൻഡിൽ 19-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജപമാലയോടുകൂടി ധ്യാനം ആരംഭിച്ചു.തുടർന്നു വചന ശുശ്രുഷയും ദിവ്യബലിയും രോഗശാന്തി ശുശ്രുഷയും ദിവ്യകാരുണ്യ ആരാധനയും നടന്നു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മുതൽ രാത്രി 9.30 വരെയാണ് ധ്യാനം. ചൊവ്വാഴ്ച കുടുംബ വൃക്ഷ വിശുദ്ധീകരണ ശുശ്രൂഷയും ദിവസേന രോഗശാന്തി ശുശ്രൂഷയും നടക്കും.

||

വിവരങ്ങൾക്ക് : ഫാ. ജോയ് തോട്ടംകര (ചാപ്ലിൻ) 0226977207, ഫാ. തോമസ് ചെറുകാനായിൽ (അസിസ്റ്റന്‍റ് ചാപ്ലിൻ) 095795458.

റിപ്പോർട്ട്: റെജി ചാക്കോ