എടിഎം ആക്രമണം: ജ്യോതി ഉദയ് മൂന്നു വർഷത്തിനു ശേഷം അക്രമിയെ തിരിച്ചറിഞ്ഞു
Monday, March 20, 2017 6:54 AM IST
ബംഗളൂരു: എടിഎം ബൂത്തിൽ ക്രൂരമായ ആക്രമണത്തിനു വിധേയായ ബാങ്ക് ഉദ്യോഗസ്ഥ ജ്യോതി ഉദയ് മൂന്നു വർഷത്തിനു ശേഷം അക്രമിയെ തിരിച്ചറിഞ്ഞു. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് അക്രമിയായ ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശി മധുകർ റെഡ്ഡിയെ ജ്യോതി തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരി നാലിനാണ് മധുകർ റെഡ്ഡി അറസ്റ്റിലാകുന്നത്. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മധുകർ റെഡ്ഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രക്ഷപെട്ട് ബംഗളൂരുവിൽ എത്തിയാണ് ജ്യോതിയെ ആക്രമിക്കുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജ്യോതി ഒരു മാസമായി ബംഗളൂരുവിലെ ബിജിഎസ് ഗ്ലോബൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആക്രമണത്തിൽ ജ്യോതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് ഇവരുടെ വലതുവശം തളർന്നുപോകുകയും ചെയ്തു.

2013 നവംബർ 19-നാണ് തിരുവനന്തപുരം സ്വദേശിയും മിഷൻ റോഡിലെ കോർപറേഷൻ ബാങ്ക് സർവീസ് മാനേജരുമായ ജ്യോതി ഉദയ് എടിഎം കൗണ്ട റിനുള്ളിൽ ആക്രമിക്കപ്പെട്ടത്. വടിവാൾ കൊണ്ട് ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ചതിനുശേഷം അക്രമി ജ്യോതിയുടെ എടിഎം കാർഡും ഹാൻഡ് ബാഗുമായി കടന്നുകളയുകയായിരുന്നു. മധുകർ റെഡ്ഡി ആന്ധ്രാപ്രദേശിൽ രണ്ട ു സ്ത്രീകളെയും ഹൈദരാബാദിൽ ഒരു ലൈംഗിക തൊഴിലാളിയെയും നേരത്തെ കൊലപ്പെടുത്തിയിട്ടുണ്ട്