ധർമാരാമിൽ ഉൗട്ടുതിരുനാൾ ആഘോഷിച്ചു
Monday, March 20, 2017 6:55 AM IST
ബംഗളൂരു: ധർമാരാം സെന്‍റ് തോമസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് ഉൗട്ടുനേർച്ച ആചരിച്ചു.

മാർച്ച് 12ന് വൈരുന്നേരം 5.30ന് നടന്ന തിരുനാൾ ദിവ്യബലിയിൽ ഫാ. ജോയ് കാക്കനാട്ട് സിഎംഐ. മുഖ്യകാർമികത്വം വഹിച്ചു. മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ സന്ദേശം നൽകി. ദിവ്യബലിയിലും തുടർന്നു നടന്ന ഉൗട്ടുനേർച്ചയിലും ആയിരക്കണക്കിന് പേർ പങ്കെടുത്തുവെന്ന് വികാരി റവ. ഡോ. തോമസ് കല്ലുകളം സിഎംഐ അറിയിച്ചു.