സെലെസ്റ്റിയൽ നൈറ്റ്; ടിക്കറ്റ് വില്പന ആരംഭിച്ചു
Monday, March 20, 2017 6:58 AM IST
സിഡ്നി: സിഡ്നി ബെഥേൽ മാർത്തോമ ഇടവകയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടി സെലെസ്റ്റിയൽ നൈറ്റ് സീസണ്‍ 2 വിന്‍റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം മാർത്തോമ സഭ ഡൽഹി ഭദ്രാസനാധിപൻ ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസ് നിർവഹിച്ചു. മാർച്ച് 19 ബെഥേൽ മാർത്തോമ ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി റവ.തോമസ് കോശിയുടെയും കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഡോ. ജോണ്‍ ജേക്കബ് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

സ്റ്റാർ സിംഗർ റിയാലിറ്റി ഷോ ഫൈനലിസ്റ്റും ക്രിസ്തീയ സംഗീതരംഗത്തെ പ്രശസ്ത ഗായകനുമായ ഇമ്മാനുവൽ ഹെന്‍ററി ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെ നയിക്കുന്ന ഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകർഷണം. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ കൂടാതെ ഇംഗ്ലീഷ് ഗാനങ്ങളും വിവിധ നൃത്ത രൂപങ്ങൾ, അക്കാപ്പെല്ല, ഗായക സംഘി അവതരിപ്പിക്കുന്ന ഗാനങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തിയ റാഫിൾ ഡ്രോയും പരിപാടിക്കിടയിൽ ക്രമീകരിച്ചിട്ടുണ്ട്.

ടിക്കറ്റുകൾക്ക്: ജോണ്‍ തോമസ് 0411 667 084, ഷാജി തോമസ് 0402 038 492.