ബ്രിസ്ബേനിൽ ഓൾ ഓസ്ട്രേലിയ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ഏപ്രിൽ എട്ടിന്
Monday, March 20, 2017 7:15 AM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ സെവൻസ് സംഘടിപ്പിക്കുന്ന ഓൾ ഓസ്ട്രേലിയ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ഏപ്രിൽ എട്ടിന് ബ്രിസ്ബേനിലെ കപാലബയിൽ നടക്കും. രാവിലെ 7.30 ന് റെഡ്ലാൻഡ്സ് പിസിവൈസിയിലാണ് മത്സരം.

കുട്ടികൾക്കും മുതിർന്നവർക്കുമായി അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം. ഡബിൾസിൽ മെൻസ് ഏ1, മെൻസ് ഏ2, മെൻസ് സിംഗിൾസ് വിഭാഗത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 501, 251, 101 ഡോളർ കാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും.

കുട്ടികളുടെ വിഭാഗത്തിൽ (18, 14) വയസിൽ താഴെയുള്ളവർക്കായി പ്രത്യേക മത്സരം നടക്കും. വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിക്കും.

വിവരങ്ങൾക്ക്: സിബിൻ ജോസ് 042 220 2877, ജോബി മാത്യു 041 033 9099, ബൗമിക് ബാബു 041 287 4435, നിഥിൻ ജയിംസ് 045 036 6355.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്