ഡൽഹിയിൽ ചിക്കുൻഗുനിയ പടർന്നു പിടിക്കുന്നു
Tuesday, March 21, 2017 12:11 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചിക്കുൻഗുനിയ പടർന്നു പിടിക്കുന്നു. ആറുപതോളം ചിക്കുൻഗുനിയ കേസുകളാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 27 കേസുകൾ ഈ മാസം റിപ്പോർട്ട് ചെയ്തതാണ്. മൂന്നു മാസത്തിനിടെ 16 ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

സാധാരണയായി ഡിസംബർ മാസത്തിലാണ് ഡൽഹിയിൽ കൂടുതലായി ചിക്കുൻഗുനിയയും ഡെങ്കിയും റിപ്പോർട്ട് ചെയ്യുന്നത്. പുറത്ത് ജോലി ചെയ്യുന്നവരോട് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി.