മെൽബണിൽ "ചെന്പക സന്ധ്യ’ ഏപ്രിൽ 22ന്
Tuesday, March 21, 2017 6:11 AM IST
മെൽബണ്‍: അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ "ചെന്പക സന്ധ്യ’ ഏപ്രിൽ 22ന് (ശനി) വൈകുന്നേരം ആറിന് ഗ്രീൻസ്ബറോയിലുള്ള സെർബിയൻ ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കും.

അങ്കമാലി ഡയറീസിന്‍റെ തിരക്കഥാകൃത്തും നിരവധി മലയാള സിനിമകളിലെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകമനസുകളുടെ ഇഷ്ടതാരവുമായ അങ്കമാലിക്കാരൻ ചെന്പൻ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും. ബോളിവുഡ് ഡാൻസ്, ചെണ്ടമേളം, ലൈവ് ഗാനമേള, നാടോടിനൃത്തം തുടങ്ങിയവ പരിപാടികളുടെ ഭാഗമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിഭവ സമൃദ്ധമായ ഡിന്നറോടെ ചെന്പക സന്ധ്യ സമാപിക്കും. പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 20 ഡോളറും ഫാമിലിക്ക് 50 ഡോളറും കുട്ടികൾക്ക് 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക്.

വിവരങ്ങൾക്ക്: മാർട്ടിൻ ഉറുമീസ് 0470 463 081, ഷിജു വർഗീസ് 0402 753 913, സോജി ആന്‍റണി 0422 435 378, ജോബി പഞ്ഞിക്കാരൻ 0430 489 071.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ